സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് ; നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ വിക്ഷേപണം വിജയം

sunitha
ഡൽഹി: നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടുള്ള പേടകം ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് കുതിച്ചുയർന്നത്.

ഏഴുദിവസം ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങും. വാണിജ്യാടിസ്ഥാനത്തിൽ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണ യാത്രയുടെ ഭാഗമാണിത്.

വിക്ഷേപണ വാഹനത്തിൽ തകരാർ കണ്ടെത്തിയതോടെ രണ്ടുതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു.സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്നതിന്റെ റെക്കോഡും സുനിതയുടെ പേരിലാണ്.

Tags