യുപിയിൽ അധ്യാപകനും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയും വനത്തിൽ തൂങ്ങിമരിച്ച നിലയിൽ
hang

ഉത്തർപ്രദേശ് : സഹരൻപൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെയും അധ്യാപകനെയും വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 40 വയസുള്ള അധ്യാപകന്‍റെയും ഒമ്പതാം ക്ലാസുകാരിയുടെയും മൃതദേഹം ചൊവ്വാഴ്ച വൈകിട്ടാണ് വനത്തിൽ നിന്ന് കണ്ടെത്തിയത്.

അധ്യാപകനും വിദ്യാർഥിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സെപ്റ്റംബർ മൂന്ന് മുതലാണ് ഇരുവരെയും കാണാതായതെന്ന് പൊലീസ് പറഞ്ഞു. മകളെ തട്ടികൊണ്ടു പോയെന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

വനത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് വനത്തിൽ പരിശോധന നടത്തിയത്. തുടർന്ന് ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മരത്തിൽ തൂങ്ങി കിടന്നിരുന്ന മൃതദേഹങ്ങൾ ജീർണിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾക്ക് പത്ത് ദിവസത്തെ പഴക്കമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Share this story