പശ്ചിമ ബംഗാളി​ലെ കോൺഗ്രസ് അധ്യക്ഷനായി ശുഭാംഗര്‍ സർക്കാർ

SubhangarSarkar
SubhangarSarkar

കൊൽക്കത്ത: പശ്ചിമ ബംഗാളി​ലെ കോൺഗ്രസ് അധ്യക്ഷനായി ശുഭാംഗർ സർക്കാറിന്റെ തെരഞ്ഞെടുത്തു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം അറിയിച്ചത്.

മുൻ ലോക്സഭ എം.പി അധിർ രഞ്ജൻ ചൗധരിയുടെ പിൻഗാമിയായാണ് നിയമനം. അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു സര്‍ക്കാര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോൾ പരാജയപ്പെട്ടതോടെ ചൗധരി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരം യുസുഫ് പത്താനോടാണ് ചൗധരി പരാജയപ്പെട്ടത്.

തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച ബന്ധം സൂക്ഷിക്കാന്‍ കഴിയുന്ന നേതാവ് ആരെന്ന അന്വേഷണത്തിലായിരുന്നു ഹൈക്കമാന്‍ഡ്. വിവിധ ഘടകങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശുഭാംഗര്‍ സര്‍ക്കാരെന്ന പേരിലേക്ക് ഹൈക്കമാന്‍ഡെത്തിയത്.

Tags