സുബൈര്‍ വധക്കേസില്‍ 5 പ്രതികളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് എഡിജിപി
vijay sakhera

പാലക്കാട് കൊലപാതക കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ. സുബൈര്‍ വധത്തില്‍ 3 പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ശ്രീനിവാസനെ കൊലപ്പെടുത്തിയ 6 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ആര്‍എസ്എസ്-ബിജെപി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. ്

പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികളെയും തിരിച്ചറിഞ്ഞതായി വിജയ് സാഖറെ പറഞ്ഞു. ഇവര്‍ക്ക് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ട്. ഇതില്‍ 3 പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ശ്രീനിവാസന്‍ കൊലക്കേസില്‍ 6 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ട് , എസ്ഡിപിഐ ബന്ധമുള്ള പ്രതികളെ കണ്ടെത്താന്‍ 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും.

കൊലയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്നും എഡിജിപി പറഞ്ഞു.അതേസമയം പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം പരാജയമാണെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. പൊലീസിലെ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Share this story