മുംബൈയിൽ ടോറസ് ലോറി ബൈക്കിലിടിച്ച് അപകടം ; വിദ്യാർഥിനി മരിച്ചു
Oct 1, 2024, 19:16 IST
മുംബൈ: സ്‌കൂളിലേക്ക് പിതാവിനൊപ്പം സഞ്ചരിക്കുന്ന വിദ്യാർഥിനി ടോറസ് ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് മരണപെട്ടു. ഫിലിം സിറ്റി റോഡിൽ ഒബ്‌റോയ് മാളിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും അപകടത്തെക്കുറിച്ച് അന്വേഷക്കുകയും ചെയ്തു. അപകടത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.