'ശ്രീലങ്കയിലേക്ക് വിസ അനുവദിക്കുന്നില്ല': പ്രതികരിച്ച്‌ ഇന്ത്യ

google news
srilanka

ന്യൂഡല്‍ഹി: ശ്രീലങ്കയിലേക്കുള്ള വിസ അനുവദിക്കുന്നില്ല എന്ന വാര്‍ത്തയില്‍ പ്രതികരിച്ച്‌ ഇന്ത്യന്‍ ഹെെ കമ്മീഷന്‍.ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലോ, അസിസ്റ്റന്റ് ഹെെ കമ്മീഷനോ ശ്രീലങ്കയിലോട്ടുള്ള വിസ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണമെന്നും എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളില്‍ വിസ വിങ് സ്റ്റാഫുകളുടെ അപര്യാപ്തതകൊണ്ട് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച സംഭവിച്ചതായും ഇന്ത്യന്‍ ഹെെ കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഹെെ കമ്മീഷനില്‍ ജോലിയെടുക്കുന്നവരില്‍ ഭൂരിഭാ​ഗവും ശ്രീലങ്കയില്‍ നിന്നുള്ള പ്രാദേശികരാണെന്നും അവര്‍ക്ക് ഓഫീസില്‍ എത്തുന്നതില്‍ വന്ന ബുദ്ധിമുട്ടാണ് ഈ കാലതാമസത്തിന് കാരണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനം പഴയ നിലയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചുവരികയാണെന്നും ശ്രീലങ്കക്കാരുടെ ഇന്ത്യയിലോട്ടുള്ള യാത്രയില്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. അതേസമയം, പുതുതായി പ്രധാനമന്ത്രി പദത്തിലെത്തിയ റെനില്‍ വിക്രമസിം​ഗെ ശ്രീലങ്കയിലെ ജനങ്ങളുടെ ക്ഷേമത്തിനും, ജനാധിപത്യ പ്രക്രിയകളിലൂടെയുള്ള സാമ്ബത്തിക വീണ്ടെടുക്കലിനും ഇന്ത്യയുടെ പിന്തുണ ഉറപ്പിച്ചിരുന്നതായി ശ്രീലങ്കയിലുളള ഇന്ത്യന്‍ സ്ഥാനപതി ​ഗോപാല്‍ ബാ​ഗ്ലയ് അറിയിച്ചു.

Tags