ശ്രീശങ്കറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
pm

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളിമെഡൽ നേടിയ മലയാളി താരം ശ്രീശങ്കറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീശങ്കന്റെ വിജയം സവിശേഷമായ ഒന്നാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ആദ്ദേഹത്തിന്‍റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ശുഭ പ്രതീക്ഷയാണെന്നും ട്വീറ്റ് ചെയ്തു.

'ശ്രീശങ്കറിന്‍റെ കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമഡൽ സവിശേഷമായ ഒന്നാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ പുരുഷൻമാരുടെ ലോങ്ജമ്പിൽ ഇന്ത്യ മെഡൽ നേടുന്നത്. അദ്ദേഹത്തിന്‍റെ പ്രകടനം ഇന്ത്യൻ അത്‍ലക്റ്റിസിന്‍റെ ഭാവിക്ക് ശുഭ പ്രതീക്ഷയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിലും ഈ മികവ് നിലനിർത്താൻ കഴിയട്ടെ.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഫൈനൽ റൗണ്ടിലെ രണ്ടാം ഊഴത്തിൽ 8.08 മീറ്റർ ചാടിയാണ് എം. ശ്രീശങ്കർ ചരിത്രനേട്ടം കുറിച്ചത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജമ്പിന് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി ശ്രീശങ്കർ മാറി. ബഹാമസിന്റെ ലക്വാൻ നയേൺ സ്വർണവും 8.06 മീറ്ററുമായി ദക്ഷിണാഫ്രിക്കയുടെ ജൊജൊവാൻ വാൻ വ്യൂറൻ വെങ്കലവും നേടി. ഇന്ത്യയുടെ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് (7.97) അഞ്ചാം സ്ഥാനത്തെത്തി. 

Share this story