എച്ച്ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു

google news
revanna

മകന്‍ പ്രജ്വല്‍ രേവണ്ണക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജനതാദള്‍ (സെക്കുലര്‍) മുതിര്‍ന്ന നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ജാമ്യ തുകയില്‍ ഉപാധികളോടെയാണ് ജാമ്യം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനാണ് എച്ച്ഡി രേവണ്ണ. മെയ് നാലിനാണ് എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.


കേസിലെ തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും അന്വേഷണത്തില്‍ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിര്‍ദേശിച്ചു. പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് രേവണ്ണയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14ന് തീരാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.

Tags