കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മാന്ത്രിക വടി ഇല്ല : സോണിയ ഗാന്ധി
soniagandhi

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മാന്ത്രിക വടിയൊന്നുമില്ലെന്ന് സോണിയ ഗാന്ധി.പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് കുറുക്കുവഴി ഇല്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന സന്ദേശം ചിന്തന്‍ ശിബിരത്തില്‍ ഉയരണമെന്ന് സോണിയ ഗാന്ധി. വ്യക്തി താല്‍പര്യത്തിന് അതീതമായ പ്രവര്‍ത്തനം, ഐക്യം, നിശ്ചയദാര്‍ഢ്യം, അച്ചടക്കം തുടങ്ങിയവ ആവശ്യമാണ്.

പാര്‍ട്ടി വേദികളില്‍ സ്വയം വിമര്‍ശനം അനിവാര്യമാണ്. ആത്മവിശ്വാസവും മനോവീര്യവും നശിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചല്ല വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത്. ചിന്തന്‍ ശിബിരത്തെ കാണേണ്ടത് വഴിപാടായല്ല കാണേണ്ടതെന്നും സോണിയ വിമര്‍ശിച്ചു.

പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും സംഘടനപരമായും ഉള്ള വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമായി ചിന്തന്‍ ശിബിര്‍ മാറണമെന്നും സോണിയ ഗാന്ധി. പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയയുടെ നിര്‍ദേശം

Share this story