പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്ക്കാര ചടങ്ങിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു
snakebite


ലക്‌നൗ: പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് ദാരുണസംഭവം. ഗോവിന്ദ് മിശ്ര (22) ആണ് ഉറക്കത്തില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. ഗോവിന്ദിന്റെ ജ്യേഷ്ഠന്‍ അരവിന്ദ് മിശ്ര (38) ചൊവ്വാഴ്ച പാമ്പുകടിയേറ്റു മരിച്ചിരുന്നു.

അരവിന്ദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ഗോവിന്ദ്, ചന്ദ്രശേഖര്‍ പാണ്ഡെ എന്ന സുഹൃത്തിനൊപ്പം ലുധിയാനയില്‍നിന്ന് ഗ്രാമത്തിലെത്തിയത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഗോവിന്ദിനു പാമ്പുകടിയേറ്റത്. ഒപ്പം കിടന്നിരുന്ന ചന്ദ്രശേഖറിനും പാമ്പു കടിയേറ്റിട്ടുണ്ട്.

ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗോവിന്ദ് മരിച്ചു. ചന്ദ്രശേഖറിന്റെ നില ഗുരുതരമായി തുടരുകയാണ്. അരവിന്ദ് കിടന്ന വീട്ടില്‍ തന്നെയാണ് ഗോവിന്ദും ചന്ദ്രശേഖറും കിടന്നത്. അരവിന്ദിനെ കടിച്ച അതേ പാമ്പ് തന്നെയാണ് ഗോവിന്ദിനെയും കടിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തടുത്തുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Share this story