പതിനേഴുകാരന്‍ ഓടിച്ച ബിഎംഡബ്ല്യു കാറിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര; അറസ്റ്റില്‍

google news
bmw

പതിനേഴു വയസ്സുക്കാരന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്തതിന് മുംബൈയില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഭം മതാലിയ (21!) എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഭം മതാലിയ എന്നയാള്‍ ബിഎംഡബ്ല്യു കാറിന്റെ ബോണറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ മുംബൈയിലെ കല്യാണിലെ ശിവാജി ചൗക്ക് ഏരിയയിലെ തിരക്കേറിയ റോഡുകളിലുടെ കൗമാരക്കാരന്‍ കാര്‍ ഓടിക്കുമ്പോള്‍ സുഭം മതാലിയ എന്നയാള്‍ ബിഎംഡബ്ല്യു കാറിന്റെ ബോണറ്റില്‍ ചാരികിടക്കുന്നതായും വീഡിയോയില്‍ കാണാം.

വീഡിയോ ഷൂട്ട് ചെയ്ത കാല്‍നടയാത്രക്കാരും മറ്റ് വാഹന ഡ്രൈവര്‍മാരും കാഴ്ച കണ്ട് അമ്പരക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്. കൗമാരക്കാരന്റെ പിതാവിന്റെ പേരിലാണ് ബിഎംഡബ്ല്യു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Tags