മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സിസോദിയക്ക് ബന്ധുവിന്റെ വിവാഹത്തിൽ പ​ങ്കെടുക്കാൻ മൂന്നു ദിവസത്തെ ജാമ്യം

google news
Manish Sisodia

ന്യൂഡൽഹി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയക്ക് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി കോടതി.

ഫെബ്രുവരി 13മുതൽ 15 വരെ മൂന്നുദിവസത്തെ ജാമ്യമാണ് സിസോദിയക്ക് പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ അനുവദിച്ചത്. ലഖ്നോയിൽ നടക്കുന്ന അനന്തരവളുടെ വിവാഹത്തിൽ പ​​ങ്കെടുക്കുന്നതിനായാണ് ജാമ്യം.

Tags