യാത്രക്കാരന്‍ നടന്നുനീങ്ങിയതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ നടപ്പാത ഇടിഞ്ഞുതാണു
delhi

നടന്നുനീങ്ങിയതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ നടപ്പാത ഇടിഞ്ഞുതാണു. നടപ്പാത ഇടിഞ്ഞ് കാല്‍നട യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍  വൈറലാണ്. യാത്രക്കാരന്‍ ചവിട്ടിയപ്പോള്‍ തന്നെ നടപ്പാത ചെറുതായി ഇളകുന്നുണ്ട്.
ഇയാള്‍ മറുവശത്തേക്കു കടന്ന നിമിഷം തന്നെ സ്ലാബുകള്‍ ഇടിഞ്ഞ് നടപ്പാത ഓടയിലേക്കു പതിച്ചു. ഡൽഹിയിലാണ് സംഭവം.
റോഡിലൂടെ നടന്നു വന്നയാള്‍ ഒരു കടയിലേക്കു കയറുന്നതിനായി നടപ്പാത കുറുകെ കടക്കുന്നതാണ് 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഉള്ളത്.
 

Share this story