ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിന്റെ മകനെ വെടിവെച്ചു; അക്രമി സ്വയം ജീവനൊടുക്കി

google news
shiv sena son

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫേസ്ബുക്ക് ലൈവിനിടെ വെടിവെച്ച് കൊന്നു. മുംബൈയിലാണ് സംഭവം നടന്നത്. ശിവസേന നേതാവായ വിനോദ് ഗോസാല്‍ക്കറുടെ മകന്‍ അഭിഷേക് ഗോസാല്‍ക്കറാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായ് എന്നയാളാണ് വെടിയുതിര്‍ത്തത്. മൂന്ന് തവണ അഭിഷേകിന് നേരെ വെടിയുതിര്‍ത്ത ശേഷം ഇയാള്‍ സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നും പൊലീസ് പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

മൗറിസ് ഭായിയും അഭിഷേകും ഒരുമിച്ച് സോഷ്യല്‍ മീഡിയ ലൈവ് ചെയ്തിരുന്നവരാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം പരിപാടിക്കായി മൗറിസ് ഭായ് അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ മൗറിസ് ഭായ് അഭിഷേകിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.

Tags