സോണിയ ഗാന്ധിയെ കണാനെത്തി ഷെയ്ഖ് ഹസീന

google news
sonia gandhi

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയാഗാന്ധിക്കൊപ്പം മകനും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. മൂന്നുപേരേയും ഷെയ്ഖ് ഹസീന ആലിം?ഗനം ചെയ്തു.

'സിപിപി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വസീദിനെ ഇന്ന് ഉച്ചയ്ക്ക് ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു,' എക്‌സില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റില്‍ പറയുന്നു.

Tags