ചെലവ് ചുരുക്കല്‍:ഷെയര്‍ചാറ്റ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു:
Wed, 18 Jan 2023

ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ആഗോള തലത്തിലുള്ള പ്രതിസന്ധികള്‍ക്കിടയില്‍ ചെലവ് ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്.
സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ മൂലമാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഷെയര്‍ചാറ്റ് ഉടമസ്ഥരായ മൊഹല്ല ടെക് പറഞ്ഞു. ഏകദേശം 2,200 പേര് ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജ്മെന്റ് റോളുകളിലായിരുന്ന നൂറുകണക്കിന് ആളുകളെ പിരിച്ചുവിട്ടതായാണ് സൂചന.
ഏകദേശം 500 പേരെ ഈ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് സൂചന. നേരത്തെ 20 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചിരുന്നു. നിലവില്‍ 2200 ലേറെ ജീവനക്കാരാണ് കമ്പനിയിലുള്ളത്. 500 കോടി ഡോളറാണ് ഇതിന്റെ വിപണി മൂല്യം.