ശസ്ത്രക്രിയക്കായി ഷാറൂഖ് ഖാൻ ചികിത്സക്കായി വിദേശത്തേക്ക്

sharukh khan
sharukh khan

നടൻ ഷാറൂഖ് ഖാൻ നേത്ര ശസ്ത്രക്രിയക്കായി അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലായി താരം വിദേശത്ത് പോകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സർജറിയെക്കുറിച്ച് നടന്റെ മാനേജറോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

എന്നാൽ താരം ദിവസങ്ങൾക്ക് മുമ്പ് സർജറിക്കായി മുംബൈയിലെ ഒരു ആശുപത്രിയിലെത്തിയിരുന്നു. അന്ന് ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാൽ നടന്നില്ല. തുടർന്നാണ് ചികിത്സക്കായി ഖാൻ അമേരിക്കയിലേക്ക് പോകുന്നതെന്നുള്ള വിവരം ലഭിച്ചത്.

എന്നാൽ 2014 ൽ ഷാറൂഖ് ഖാൻ കണ്ണിന് ചെറിയ സർജറി നടത്തിയിരുന്നു. കാഴ്ച പ്രശ്നത്തെതുടർന്നായിരുന്നു ഇത്. തുടർന്ന് ഓപ്പറേഷന് ശേഷം തനിക്കിപ്പോൾ വരികൾ നല്ലത് പോലെ വായിക്കാൻ കഴിയുന്നുണ്ടെന്ന് നടൻ എക്സിൽ കുറിച്ചിരുന്നു. കൂടാതെ സർജറി നടത്തിയ ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

അണിയറയിൽ ഒരുങ്ങുന്ന കിങ് ആണ് പുതിയ ഷാറൂഖ് ഖാൻ ചിത്രം. മകൾ സുഹാന ഖാൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഭിഷേക് ബച്ചനാണ് വില്ലനായി എത്തുന്നത്. കൂടാതെ നിരവധി ചിത്രങ്ങൾ ഷാറൂഖിന്റേതായി ഒരുങ്ങുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കിങ് ഖാൻ ചിത്രം ഡങ്കിയാണ്. പോയവർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളും വലിയ വിജയമായിരുന്നു.

Tags