ലൈംഗികാതിക്രമ പരാതി ; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയില്‍

bjp

ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയില്‍. ലൈംഗികാതിക്രമ പരാതിയിലാണ് ഗൗഡയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിത്രദുര്‍ഗയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഢി ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു. ഇന്നലെയാണ് ഗൗഡയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.

Tags