സെന്തില്‍ ബാലാജി മന്ത്രി സ്ഥാനം രാജിവെച്ചു

senthil

കൈക്കൂലി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി മന്ത്രി സ്ഥാനം രാജിവെച്ചു. 2023 ജൂണ്‍ 14നാണ് സെന്തില്‍ അറസ്റ്റിലായത്. പിന്നീട് നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതികള്‍ തള്ളി.


വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ സെന്തിലിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള സെന്തില്‍ ബാലാജിയുടെ രാജി ഡിഎംകെ മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

Tags