ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്ന സംഭവത്തിൽ ശിൽപിയെ അറസ്റ്റ് ചെയ്തു

chhatrapati shivaji statue
chhatrapati shivaji statue

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്ന സംഭവത്തിൽ പ്രതിമ നിർമ്മിച്ച ശിൽപിയെ അറസ്റ്റ് ചെയ്തു. ശിൽപിയായ ജയ്ദീപ് ആപ്‌തെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്തുന്നതിന് പൊലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഓ​ഗസ്റ്റ് 26-നാണ് പ്രതിമ തകർന്നുവീണത്. ഇതേത്തുടർന്ന് ഇതിൻറെ സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനെ കോലാപൂർ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ വർഷം ഡിസംബർ നാലിന് സിന്ധുദുർഗിൽ നാവികസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രതിമ ഉദ്ഘാടനം ചെയ്തത്. 35 അടി ഉയരമുള്ള വെങ്കലപ്രതിമയായിരുന്നു. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. സ്ക്രൂകളും ബോൾട്ടും തുരുമ്പെടുത്തതാണ് കൂറ്റൻ പ്രതിമ നിലംപതിക്കാൻ കാരണമായതെന്നാണ് പിഡബ്ല്യുഡി പറയുന്നത്.

Tags