സ്കൂൾ പ്യൂൺ ബലാത്സംഗം ചെയ്തു; 13-കാരി ഗർഭിണിയായതോടെ വിവരം പുറത്ത്

rape
rape

ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 13 വയസുകാരിയെ സർക്കാർ സ്‌കൂൾ പ്യൂണും കൂട്ടാളിയും ചേർന്ന് ബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് മാസത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാണെന്ന് മാതാപിതാക്കൾ കണ്ടെത്തി. ശനിയാഴ്ച (ഓഗസ്റ്റ് 31) പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഏതാനും മാസങ്ങൾക്കുമുമ്പ് പെൺകുട്ടി രാത്രി വാഷ്‌റൂമിൽ പോയപ്പോൾ സ്‌കൂൾ ജീവനക്കാരായ പങ്കജും ഗ്രാമത്തിലെ മറ്റൊരാളായ അമിതും ചേർന്ന് പെൺകുട്ടിയെ ആക്രമിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. അവർ അവളെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി, അവിടെ അമിത് കുട്ടിയെ ബലാത്സംഗം ചെയ്തു, പങ്കജ് പുറത്ത് കാവൽ നിന്നു. തുടർന്ന് സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി.  എന്നാൽ ശനിയാഴ്ച അവൾ അഞ്ച് മാസം ഗർഭിണിയാണെന്ന് അമ്മ കണ്ടെത്തി. ഇതേത്തുടർന്നാണ് സംഭവം പുറത്തുവരുന്നത്. 

Tags