ആകാശ എയറിന്​ സൗദി അനുമതി

google news
flight

റി​യാ​ദ് ​: ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​യാ​യ ആ​കാ​ശ എ​യ​ർ സൗ​ദി​ക്കും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ജൂ​ൺ എ​ട്ടു​ മു​ത​ൽ സ​ർ​വീ​സ്​ ആ​രം​ഭി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സ്ഥി​ര​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സൗ​ദി വ്യോ​മ​യാ​ന അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

എ​യ​ർ ക​ണ​ക്​​ടി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സൗ​ദി​യും ലോ​ക​വും ത​മ്മി​ലു​ള്ള വ്യോ​മ ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​ത്. അ​തോ​ടൊ​പ്പം സൗ​ദി​യെ ഒ​രു ആ​ഗോ​ള ലോ​ജി​സ്റ്റി​ക് പ്ലാ​റ്റ്‌​ഫോ​മാ​ക്കി മാ​റ്റു​ക എ​ന്ന വി​ഷ​ൻ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണ്.

ജൂ​ൺ എ​ട്ട്​ മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദ്- ജി​ദ്ദ, മും​ബൈ-​ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​വാ​ര 14 സ​ർ​വീ​സു​ക​ളു​ണ്ടാ​കും. ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സു​ക​ളി​ൽ മും​ബൈ​യി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള എ​ഴ്​ പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ന്നും വ്യോ​മ​യാ​ന അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags