സഞ്ജയ് നിരുപം പാര്‍ട്ടി വിട്ടേക്കും ; മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരകന്റെ തീരുമാനം ഉടനറിയാം

google news
sanjay

തിരഞ്ഞെടുപ്പ് വേദിയില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ താരപ്രചാരകനായിരുന്ന സഞ്ജയ് നിരുപമിനെതിരെ പാര്‍ട്ടി. പ്രചാരകരുടെ പട്ടികയില്‍ നിന്ന് സഞ്ജയ് നിരുപമിനെ കോണ്‍ഗ്രസ് ഒഴിവാക്കി. പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം കരാര്‍ എടുത്തതായി തോന്നുന്നുവെന്നും ഉടന്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.

ഇതിനിടെ നിരുപം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി (യുബിടി) കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെ നിരുപം പരസ്യമായി എതിര്‍ത്തിരുന്നു. ശിവസേന (യുബിടി) ഏകപക്ഷീയമായി 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ വളച്ചൊടിക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അനുവദിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ശിവസേന (യുബിടി) കോണ്‍ഗ്രസുമായി കൈകോര്‍ത്തത് മുംബൈയില്‍ ആറില്‍ അഞ്ച് സീറ്റുകള്‍ക്കുവേണ്ടിയാണ്. ഇത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണെന്ന് അദ്ദേഹം തുറന്നടിച്ചു. അതേസമയം കോണ്‍ഗ്രസ് നടപടിക്ക് പിന്നാലെ തന്റെ ഭാവി പരിപാടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കി.

Tags