ജമ്മു കശ്മീരിലെ സാംബയിൽ പാക്ക് തുരങ്കം കണ്ടെത്തി
samba

ജമ്മു കശ്മീരിലെ സാംബ മേഖലയിൽ അതിർത്തിക്ക് സമീപം പാക്ക് തുരങ്കം കണ്ടെത്തി. പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് അതിർത്തി കടക്കാനുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയത്. ബോർഡർ ഔട്ട്‌പോസ്റ്റ് ഏരിയയായ ചക് ഫക്വിറയിൽ വൈകുന്നേരം 5.30 ഓടെയാണ് തുരങ്കം ശ്രദ്ധയിൽപ്പെട്ടത്.

പാകിസ്താൻ പോസ്റ്റിന് എതിർവശത്തായി, ഇന്ത്യൻ അതിർത്തിയിൽ നിന്ന് 150 മീറ്ററും, അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയാണ് പാക്ക് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇരുട്ടായതിനാൽ വിശദമായ തെരച്ചിൽ നടത്താൻ കഴിഞ്ഞില്ലെന്നും, നാളെ പരിശോധന നടത്തുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. തുരങ്കത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നുഴഞ്ഞുക്കയറ്റം ശക്തമായതോടെ സ്ഥലത്ത് വൻ പരിശോധന നടന്നുവരികയാണ്.

Share this story