പുതുച്ചേരിയില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു

google news
midayi

പുതുച്ചേരിയില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു. പഞ്ഞി മിഠായി നിര്‍മ്മാണത്തില്‍ വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ വ്യാഴാഴ്ച നിരോധനം പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ആരോ?ഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവര്‍ണര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പഞ്ഞിമിഠായിയില്‍ റോഡമൈന്‍ബി എന്ന ടോക്‌സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എല്ലാം പഞ്ഞിമിഠായി വില്‍ക്കുന്ന കടകളിലും പരിശോധന നടത്താന്‍ സ!ര്‍ക്കാര്‍ ഉദോഗ്യസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. ടോക്‌സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ കടകള്‍ പൂട്ടണമെന്നും നിര്‍ദേശമുണ്ട്. നിറങ്ങള്‍ അമിതമായ അളവില്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്ന പ്രകാരം ഗുണമേന്മയോടെ നിര്‍മ്മിക്കുകയും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുന്നവര്‍ക്ക് പഞ്ഞിമിഠായി വില്‍ക്കാന്‍ അനുമതിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. ഇത്തരം രാസപദാര്‍ഥങ്ങള്‍ തുടര്‍ച്ചയായി ഉപയോ?ഗിക്കുന്നത് കരളിന്റെ ആരോഗ്യം നശിക്കാനും കാന്‍സറുള്‍പ്പെടെയുള്ളവയ്ക്കും കാരണമാകും. 

Tags