സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

google news
sachin

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പ്രകാശ് കപ്‌ഡെ എന്ന സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സ് ജവാന്‍ ജാംനറില്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ജാംനറില്‍ വെച്ചാണ് സുരക്ഷ ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ 1.30നാണ് സംഭവം നടന്നത്.
ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് ജാംനര്‍ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റ് പരിചയക്കാര്‍ എന്നിവരെയും ചോദ്യം ചെയ്യണമെന്നും പൊലീസ് പറഞ്ഞു.

Tags