34,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍

dheeraj

34,000 കോടി രൂപയുടെ ഡിഎച്ച്എഫ്എല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ധീരജിനെ സിബിഐ അറസ്റ്റ് ചെയ്തത്. 
രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് വായ്പാ തട്ടിപ്പാണിത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് പണം തട്ടിയത്. ദില്ലിയിലെ പ്രത്യേക കോടതി വധവാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഈ കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രം 2022ല്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ, ഡിഎച്ച്എഫ്എല്ലിന്റെ ഡയറക്ടര്‍മാരും പ്രമോട്ടര്‍മാരും ആയ ധീരജ് വധവാന്റെയും കപില്‍ വധവാന്റെയും ബാങ്ക് അക്കൗണ്ടുകള്‍, ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ട് ഹോള്‍ഡിങ്ങുകള്‍ എന്നിവ പിടിച്ചെടുക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിരുന്നു. യെസ് ബാങ്ക് അഴിമതിക്കേസിലും ധീരജ് പ്രതിയാണ്.

Tags