പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിരക്കില്‍പ്പെട്ട് പരിക്കേറ്റ ശ്രീതേജിന് രണ്ടു കോടി ധനസഹായം നല്‍കി പുഷ്പ ടീം
ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ അധ്യക്ഷന്‍ ദില്‍ രാജു ആണ് ചെക്ക് കൈമാറിയത്.
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിരക്കില്‍പ്പെട്ട് പരിക്കേറ്റ ശ്രീതേജിന് ആശ്വാസ ധനം കൈമാറി പുഷ്പ ടീം. രണ്ടു കോടി രൂപയുടെ ധനസഹായമാണ് പുഷ്പ സംഘം കൈമാറിയത്. അല്ലു അര്‍ജുന്‍ 1 കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകന്‍ സുകുമാര്‍ 50 ലക്ഷവും കൈമാറി. ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ അധ്യക്ഷന്‍ ദില്‍ രാജു ആണ് ചെക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം സന്ധ്യാ തിയേറ്ററിലെ പ്രത്യേക പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ശ്രീതേജിന്റെ അമ്മ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്റെ ബൗണ്‍സറായ ആന്റണിയെ അറസ്റ്റ് ചെയ്തിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗണ്‍സര്‍മാര്‍ ആരാധകരെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂര്‍ണമായും ബൗണ്‍സര്‍മാര്‍ ഏറ്റെടുത്തിരുന്നു.