പഞ്ചാബിൽ റെയിൽവെ സ്റ്റേഷൻ നവീകരണത്തിനിടെ റോക്കറ്റ് ലോഞ്ചറുകൾ കണ്ടെത്തി

10 rocket launchers found at Gurdaspur railway station
10 rocket launchers found at Gurdaspur railway station

ഡൽഹി : പഞ്ചാബിലെ ഗുരുദാസ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 റോക്കറ്റ് ലോഞ്ചറുകൾ  കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ നവീകരണത്തിനായുള്ള നിർമ്മാണ പ്രവർത്തനത്തിനിടയാണ് റോക്കറ്റ് ലോഞ്ചറുകൾ ലഭിച്ചത്.

നിർമ്മാണം നടക്കുന്ന സ്ഥലത്ത് കുഴിയെടുത്തപ്പോഴായിരുന്നു സംഭവം. കുഴിച്ചിട്ട നിലയിലാണ് ആയുധം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

Tags