സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഏഴുപേര്‍ക്ക് ശൗര്യചക്ര
Wed, 25 Jan 2023

മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ട സേവാ മെഡലിന് അർഹനായി
ന്യൂഡൽഹി∙ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മേജർ ശുഭാങ്, നായിക് ജിതേന്ദ്ര സിങ് എന്നിവർക്കാണ് കീർത്തിചക്ര. അഞ്ചുപേർ അതിവിശിഷ്ട സേവാ മെഡലിനും 40 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി.
ഏഴുപേർക്കാണ് ശൗര്യചക്ര. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ട സേവാ മെഡലിന് അർഹനായി. അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ.