തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
Jul 22, 2024, 16:00 IST
ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയില്‍ തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കരണ്‍ പാര്‍മര്‍ എന്ന ഏഴാംക്ലാസുകാരാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൌണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കളിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാന്‍ കുട്ടികള്‍ തീരുമാനിക്കുന്നത്. മരത്തില്‍ കയര്‍ കെട്ടി കഴുത്തിലിട്ട് കരണ്‍ ആത്മഹത്യ അഭിനയിച്ചു.