വിരമിച്ച ജഡ്ജിമാരുടെ പുനര്‍നിയമനം; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി

google news
kannur vc placement  supreme court

വിരമിച്ച ജഡ്ജിമാരുടെ പുനര്‍നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രിംകോടതി. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള നീക്കത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു
ഏത് കേസിലും വേഗത്തില്‍ നീതി ലഭിക്കുമെന്ന ജുഡീഷ്യറിയുടെ വാഗ്ദാനത്തിന് ജഡ്ജിമാരുടെ എണ്ണത്തില്‍ കുറവ് കാരണം തിരിച്ചടി നേരിടുന്നതായി കോടതി നിരീക്ഷിച്ചു.

രാജ്യത്തെ 25 ഹൈക്കോടതികളിലായി 60 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ജഡ്ജിമാരുടെ പുനര്‍ നിയമനത്തിന്റെ സ്ഥിതിയെക്കുറിച്ച് കേന്ദ്രം റിപ്പോര്‍ട്ട് അറിയിക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ അഡ്‌ഹോക് ജഡ്ജിമാരുടെ നിയമനം.

അലഹബാദ്, ബോംബെ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ നിരവധി ഹൈക്കോടതികളില്‍ മൂന്നിലൊന്ന് ജഡ്ജിമാരെ നിയമിച്ചിട്ടില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതുകാരണം കേസുകള്‍ വേഗം തീര്‍പ്പാക്കാനോ നീതി ലഭ്യമാക്കി കൊടുക്കാനോ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Tags