വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി ; മുനമ്പത്ത് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാരുടെ ആഹ്ലാദ പ്രകടനം


മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദേശം വോട്ടിനിട്ട് തള്ളി.
വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വോട്ടെടുപ്പില്‍ 128 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര് എതിര്‍ത്തു. കഴിഞ്ഞ ദിവസം ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പാര്‍ലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലില്‍ ഒപ്പിട്ടാല്‍ നിയമമാകും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദേശം വോട്ടിനിട്ട് തള്ളി.
ബില്‍ രാജ്യസഭ കടന്നതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. കേന്ദ്രം സര്‍ക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവര്‍ പ്രകടനം നടത്തി. നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ വിമര്‍ശിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് കൈയ്യടിയും നല്കി. റവന്യു അവകാശങ്ങള്‍ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

Tags

ന്യൂനപക്ഷത്തെ വേട്ടയാടുന്ന വഖഫ് ഭേദഗതി നിയമത്തിന് പിന്തുണയുമായി തളിപ്പറമ്പ് സർസയ്യിദ് കോളജ് മേധാവികളെന്ന് : വഖഫ് സ്വത്ത് സംരക്ഷണ സമിതി
വഖഫ് ഭേദഗതി നിയമം വഴി കേന്ദ്രസർക്കാർ നടത്തുന്ന ന്യൂനപക്ഷ വേട്ടയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതിന് പകരം വഖഫ് ഭേദഗതി നിയമത്തെ പിന്തുണക്കുന്ന നിലപാടാണ്

കണ്ണൂരിൽ ലൈസൻസില്ലാതെ സർവീസ് നടത്തിയ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കി ; പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
ഡ്രൈവിങ് ലൈസൻസും കണ്ടക്ടർ ലൈസൻസുമില്ലാതെ സർവീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ്സിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂർ ആർ ടി ഒ ഇ.എസ് ഉണ്ണികൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധന