
ജയ്പൂര്‍ : 23കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രാജസ്ഥാന് മന്ത്രി മഹേഷ് ജോഷിയുടെ മകന് രോഹിതിനെ അറസ്റ്റ് ചെയ്യുന്നതിനായി 15 അംഗ ഡല്‍ഹി പോലീസ് സംഘം ജയ്പൂരിലെത്തി.നഗരത്തിലെ മന്ത്രിയുടെ രണ്ട് വസതികളിലും റെയ്ഡ് നടത്തിയെങ്കിലും രോഹിതിനെ കണ്ടെത്താനായില്ല.
പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. വിവാഹ വാഗ്ദാനം നല്കി കഴിഞ്ഞ ജനുവരി മുതല്‍ ഈ ഏപ്രില്‍ വരെ മന്ത്രിയുടെ മകന് പീഡിപ്പിച്ചെന്ന് കാട്ടി യുവതി നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ തട്ടികൊണ്ട് പോയി ബ്ലാക്ക്മെയില്‍ ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി രംഗത്ത് എത്തി. ഈ കേസില്‍ ഊഹാപോഹങ്ങള്‍ക്കും മാധ്യമ വിചാരണക്കും പകരം പോലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും സത്യം പുറത്ത് വരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി ജെ പി ആരോപിച്ചു.