രാജസ്ഥാനിൽ നൈട്രജൻ വാതകം ചോർന്ന് ആസിഡ് ഫാക്ടറി ഉടമ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം
Apr 2, 2025, 13:35 IST


ബീവാർ: രാജസ്ഥാനിലെ ആസിഡ് ഫാക്ടറിയിൽ നൈട്രജൻ വാതകം ചോർന്ന് ഫാക്ടറി ഉടമ ഉൾപ്പെടെ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ടാങ്കറിൽനിന്ന് നൈട്രജൻ വാതകം ഫാക്ടറി വെയർഹൗസിലേക്ക് മാറ്റുന്നതിനിടെ വാതകം ചോരുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാക്ടറി ഉടമ സുനിൽ സിംഗാൽ മരിച്ചത്. ജെഎൽ എൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി ജിതേന്ദ്ര സോളങ്കി രാവിലെ മരണത്തിന് കീഴടങ്ങി.
45ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയെതുടർന്ന് ബീവാർ കളക്ടർ ഡോക്ടർ മഹേന്ദ്ര ഖഡ്കാവത് തിങ്കളാഴ്ച രാത്രി ഫാക്ടറി സീൽ ചെയ്തു.