രാജസ്ഥാനിൽ ഇരുചക്രവാഹനങ്ങളുമായി കാർ കൂട്ടിയിടിച്ച് അപകടം : ആറ് പേർ മരിച്ചു
Sep 5, 2024, 20:10 IST
ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ രണ്ട് ഇരുചക്രവാഹനങ്ങളുമായി കാർ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ബുധനാഴ്ച രാത്രി സൂറത്ത്ഗഡ്-അനുപ്ഗഡ് സംസ്ഥാന പാതയിലാണ് അപകടം. മതപരമായ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
മൂന്ന് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്ന് ബിജയ് നഗർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഗോവിന്ദ് റാം പറഞ്ഞു. കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. താരാചന്ദ് (20), മനീഷ് (24), സുനിൽകുമാർ (20), രാഹുൽ (20), ശുഭ്‌കരൻ (19), ബൽറാം (20) എന്നിവരാണ് മരിച്ചത്.