അധികാരത്തില്‍ എത്തിയ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കും; പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി

rahul gandhi
ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡല്‍ഹി : അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കും എന്ന  പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന്  രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിൽ പര്യടനം തുടരുകയാണ്. സാമ്പയിലെ വിജയ്പൂരിൽ നിന്നാരംഭിച്ച പര്യടനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

Share this story