രാഹുൽ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് താൽപര്യമെന്ന് സച്ചിൻ പൈലറ്റ്

google news
sachin
പാർട്ടി പ്രവർത്തകരുടെ വികാരമാണ് പി സി സികൾ വഴി എ ഐ സി സിയെ അറിയിച്ചത് .  ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുൽ ​ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിൻ പൈലറ്റ്  പറഞ്ഞു.

കൊച്ചി : രാഹുൽ​ഗാന്ധി തന്നെ കോൺ​ഗ്രസ് അധ്യക്ഷനാകണമെന്നാണ് താൽപര്യമെന്ന് സച്ചിൻ പൈലറ്റ് . മിക്ക പ്രദേശ് കോൺ​ഗ്രസ് കമ്മറ്റികളും ഇക്കാര്യം എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് .

 പാർട്ടി പ്രവർത്തകരുടെ വികാരമാണ് പി സി സികൾ വഴി എ ഐ സി സിയെ അറിയിച്ചത് .  ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുൽ ​ഗാന്ധിയുമായി സംസാരിച്ചുവെന്നും സച്ചിൻ പൈലറ്റ്  പറഞ്ഞു.

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക ആരൊക്കെ സമർപ്പിക്കും എന്നത് കാത്തിരുന്നു കാണണം.ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അവകാശമുണ്ട്.  ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുന്നത് കോൺഗ്രസിന് മാത്രം ആണ്.

Tags