ജനഹൃദയങ്ങളിലേറി രാഹുല്‍ഗാന്ധിയുടെ വിജയ യാത്ര...

google news
rahul

വിമര്‍ശനങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ട ഒരു മികച്ച പോരാളിയാണ് രാഹുല്‍ഗാന്ധി. രാഹുലിനെ സംബന്ധിച്ചടുത്തോളം ഇത്തവണത്തെ ഫലം ത്രസിപ്പിക്കുന്നതാണ്. കഴിഞ്ഞ തവണ ഒരു മണ്ഡലത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. വയനാട്ടിലും റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നര ലക്ഷം കടന്നു. അതായത് മോദി വരാണസിയില്‍ നേടിയ ഭൂരുപക്ഷത്തിന്റെ ഇരട്ടിയിലധികം വയനാട്ടിലും റായ്ബറേലിയും രാഹുല്‍ സ്വന്തമാക്കി. മോദിക്ക് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്.
ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നടന്നു കയറിയത് ജനഹൃദയങ്ങളിലേക്കാണ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാം. വയനാടന്‍ ചുരം കയറി കഴിഞ്ഞ തവണ വന്നപ്പോള്‍ വമ്പന്‍ ഭൂരിപക്ഷം കരുതിവച്ച ജനത, ഇക്കുറി മൂന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ജയമാണ് വയനാട് സമ്മാനിച്ചത്. ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലം എന്ന വിശേഷണമുള്ള റായ്ബറേലിയാകട്ടെ അമ്മക്ക് പകരമിറങ്ങിയ മകനെ വാരിപുണരുകയായിരുന്നു. സംസ്ഥാനത്തെ വലിയ ഭൂരിപക്ഷങ്ങളിലൊന്നാണ് സോണിയ ഗാന്ധിയുടെ മകന് വേണ്ടി റായ്ബറേലി കരുതിവച്ചത്. രാഹുല്‍ ഗാന്ധി നിലവില്‍ 4 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.

Tags