നാഷ്ണൽ ഹെറാൾഡ് കേസ് : രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി ; മറ്റനാൾ വീണ്ടും ഹാജരാകണം

google news
Rahul Gandhi

ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ട് മണിക്കൂറാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. മറ്റനാൾ വീണ്ടും ഹാജരാകാൻ ഇ.ഡി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മുപ്പത് മണിക്കൂറോളമാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ രീതിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി . അധീർ രഞ്ജൻ ചൈധരിയാണ് പരാതി നൽകിയത്. ഇഡിയുടേത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിൽ പത്ത് മണിക്കൂറിലധികം ദിവസവും ചോദ്യം ചെയ്യുന്നുവെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞത്.

മൂന്നാംദിവസവും ശക്തമായ പ്രതിഷേധങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ബാരിക്കേഡുകൾ മറികടന്ന് ഇ ഡി ഓഫീസിലേക്ക് നീങ്ങിയ ജെബി മേത്തർ എം പി അടക്കമുള്ള മഹിളാ കോണ്ഗ്രസ് പ്രവർത്തകരെ പൊലീസ് മൃഗയമായി നേരിട്ടു. എ.ഐ.സി.സി ആസ്ഥാനത്തിൻറെ ഗേറ്റുകൾ ബാരിക്കേഡുകൾ വച് അടച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധം ശക്തമായതോടെ പൊലീസ് എ.ഐ.സി.സി ആസ്ഥാനത്ത് കയറി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു.

Tags