ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ യുവാക്കൾക്ക് കഴിയും ; രാഹുൽ ഗാന്ധി
Sun, 15 May 2022

യുവാക്കൾക്ക് സംഭരണം, രാജ്യവ്യാപകമായി ജനസമ്പർക്ക പരിപാടി നടത്തുമെന്ന് രാഹുൽ ഗാന്ധി. ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞു. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.(congress chintan shivir rahul gandhi against bjp)
നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഒക്ടോബറിൽ ജൻ ജാഗരൺ യാത്ര നടത്തും. യുവനിര നേതൃത്വം ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകണം. ആർഎസ്എസിന്റെ വിഭജന രാഷ്ട്രീയത്തെ ചെറുക്കാൻ യുവാക്കൾക്ക് കഴിയും. വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി.