രാഹുല്‍ ഗാന്ധി ഏപ്രില്‍ 3ന് വയനാട്ടിലെത്തും

google news
rahul gandi

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഉടന്‍ എത്തുമെന്നറിഞ്ഞതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍. എപ്രില്‍ മൂന്നിനാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. അന്ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.
പ്രധാനപ്പെട്ട നാല് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പണമില്ലാത്തത് എല്ലായിടത്തേയും പോലെ രാഹുലിന്റെ വരവിനെയും പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്.

'എല്ലാവരും ചോദിക്കുന്ന ചോദ്യം ഫ്‌ലക്‌സ് എവിടെ എന്നാണ്. കഴിഞ്ഞ തവണ വലിയ ഫ്‌ലക്‌സുകളുണ്ടായിരുന്നു. പ്രശ്‌നം പണമില്ല എന്നതാണ്. രാഹുല്‍ ഗാന്ധി വരുമ്പോള്‍ നല്ല റോഡ് ഷോ സംഘടിപ്പിക്കും' കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് പറഞ്ഞു.

Tags