പാര്‍ലമെന്ററി സംവിധാനത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് താല്‍പര്യമില്ലെന്ന് ബിജെപി എംപി

bjp mp
bjp mp

കോണ്‍ഗ്രസ് നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്ററി സംവിധാനത്തില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ജഗദംബിക പാല്‍ പറഞ്ഞു.

ലോക്‌സഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചുവെന്ന രാഹുല്‍ഗാന്ധിയുടെ വാദത്തെ വിമര്‍ശിച്ച് ബിജെപി എംപി ജഗദംബിക പാല്‍.

കോണ്‍ഗ്രസ് നേതാവ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്ററി സംവിധാനത്തില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും ജഗദംബിക പാല്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് ആരേയും തടയാന്‍ ആര്‍ക്കും കഴിയില്ല. അദ്ദേഹം സഭയില്‍ ഇരിക്കാറില്ല. ഒരു ബില്ലിനെ കുറിച്ചും നിര്‍ദ്ദേശങ്ങളെ കുറിച്ചും സംസാരിക്കാറില്ല. പാര്‍ലമെന്ററി സംവിധാനത്തില്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇവിടെ സംസാരിക്കാമെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയാത്തത് ? എംപി പറഞ്ഞു.

ബുധനാഴ്ച ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധി സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
 

Tags

News Hub