പുല്‍വാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പുല്‍വാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി ബിലാല്‍ അഹമ്മദ് കുചായ് ആണ് മരിച്ചത്. 32 വയസായിരുന്നു.
പുല്‍വാമയിലെ ഹജ്ബാല്‍ കകപോറ സ്വദേശിയായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദില്‍ അഹ്‌മദ് ദര്‍ എന്ന പ്രതിക്ക് താമസിക്കാന്‍ ഒളിയിടം ഒരുക്കി നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം.
2020 ജൂലൈ അഞ്ചിനാണ് ഇയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. അന്ന് മുതല്‍ ജമ്മുവിലെ കിഷ്ത്വാര്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം. സെപ്തംബര്‍ 17 നാണ് അത്യാസന്ന നിലയില്‍ ഇയാളെ ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മരിക്കുകയായിരുന്നു.