വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുലും ഇന്ന് കേരളത്തിലേക്ക്

rahul gandhi
rahul gandhi

രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക.

വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടില്‍ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തില്‍ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക.


രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും. നാളെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

Tags