പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

google news
priyanka gandhi

സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന. രാജസ്ഥാനില്‍ നിന്ന് സോണിയ ഗാന്ധി രാജ്യസഭയില്‍ എത്തിയേക്കും. പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നു.

2006 മുതല്‍ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നത് സോണിയാ ഗാന്ധിയാണ്. 2019 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോഴും റായ്ബറേലിയില്‍ സോണിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ മകള്‍ പ്രിയങ്കാ ഗാന്ധിക്ക് എന്തുകൊണ്ടും അനുയോജ്യവും സുരക്ഷിതവുമായ സീറ്റ് തന്നെയാണ് റായ്ബറേലി. മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയുടെ കാലം മുതലേ തന്നെ കോണ്‍ഗ്രസ് കോട്ടയാണ് റായ്ബറേലി.

Tags