ഗുജറാത്തിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴുപേർക്ക് ദാരുണാന്ത്യം
Feb 2, 2025, 19:18 IST


ഗാന്ധിനഗർ : നാസിക്-ഗുജറാത്ത് ഹൈവേയിൽ സപുതര ഘട്ടിൽ സ്വകാര്യ ബസ് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം. 15 പേരുടെ നില ഗുരുതരമാണ്. ബസ് രണ്ടായി പിളർന്നതായാണ് വിവരം.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. നാസിക്കിൽ നിന്ന് തീർത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.