തുടർച്ചയായി രണ്ടാം തവണയും സിക്കിമിന്റെ മുഖ്യമന്ത്രിയായി പ്രേം സിങ് തമാങ്

thamang

ഗാങ്ടോക്ക്: സിക്കിമിന്റെ മുഖ്യമന്ത്രിയായി പ്രേം സിങ് തമാങ്(56) അധികാരമേറ്റു. തുടർച്ചയായി ഇത് രണ്ടാം തവണയാണ് പ്രേം സിങ് തമാങ് സിക്കിമിന്റെ മുഖ്യമന്ത്രിയാകുന്നത്. സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്ഥാപകൻ കൂടിയാണ് തമാങ്. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 

മുഖ്യമന്ത്രി അടക്കം പരമാവധി 12 പേരാണ് നിയമപ്രകാരം മന്ത്രിസഭയിലുണ്ടാകാവുന്നത്. മന്ത്രിമാരിൽ വനിതകളില്ല.  അധ്യാപകനായ പ്രേം സിങ് തമാങ് നേരത്തേ എസ്ഡിഎഫ് സർക്കാരിൽ 3 തവണ മന്ത്രിയായിരുന്നു. പിന്നീടാണ് സ്വന്തം പാർട്ടിയുണ്ടാക്കിയത്.

നിയമസഭയിലെ 32 സീറ്റിൽ 31 എണ്ണവും എസ്കെഎം ആണ് നേടിയത്. കാൽനൂറ്റാണ്ടുകാലം സിക്കിം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എസ്ഡിഎഫ്) അട്ടിമറിച്ച് കഴിഞ്ഞ തവണയാണ് എസ്കെഎം ആദ്യമായി അധികാരത്തിലെത്തിയത്.

Tags