പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം : 34 വയസുകാരന്‍ പിടിയിൽ
Feb 5, 2024, 19:05 IST


താനെ: സഹോദരിയുടെ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 34 വയസുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനാണ് പിടിയിലായത്. നവിമുംബൈയിലെ നേരുള്‍ സ്വദേശിയായ ഇയാള്‍ 15 വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.