പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് മത്സരിച്ച നാലില്‍ മൂന്ന് ഇടങ്ങളിലും കെട്ടി വെച്ച പണം പോലും കിട്ടിയില്ല

prasant
prasant

'ബിഹാറിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ആര്‍ജെഡിയോടല്ല തങ്ങളുടെ പോരാട്ടം.

പ്രശാന്ത് കിഷോറിന്റെ ജന്‍സൂരജ് പാര്‍ട്ടിക്ക് മത്സരിച്ച നാലില്‍ മൂന്ന് ഇടങ്ങളിലും കെട്ടി വെച്ച പണം പോലും കിട്ടിയില്ല. ബിജെപി പതിറ്റാണ്ടുകളായി ബിഹാര്‍ ഭരിച്ചിട്ടും സംസ്ഥാനം പിന്നാക്ക അവസ്ഥയില്‍ തന്നെയാണെന്നും, സംസ്ഥാനത്തിന് പുരോഗതി കൈവരിക്കുന്നതില്‍ സഖ്യം പരാജയപ്പെട്ടെന്നും എന്നിട്ടും അവര്‍ വിജയിച്ചതില്‍ ആശങ്കയുണ്ടെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

'ബിഹാറിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ആര്‍ജെഡിയോടല്ല തങ്ങളുടെ പോരാട്ടം. നിതീഷ് കുമാര്‍ ഒരു ഘടകമേയല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 11 ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ്. 2025 നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും' പ്രശാന്ത് കിഷോര്‍.

നാല് ഇടങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന തന്റെ പാര്‍ട്ടിയുടെ അവസ്ഥയല്ല മറിച്ച് ഇത്രകാലം ബിഹാര്‍ ഭരിച്ചിട്ടും പുരോഗതി കൊണ്ടുവരാത്ത ബിജെപിയുടെ വിജയത്തിലാണ് ആശങ്കപ്പെടേണ്ടതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി എന്നീ മണ്ഡലങ്ങളിലാണ് പ്രശാന്ത കിഷോറിന്റെ ജന്‍സൂരജ് പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്നില്‍ താഴെ വോട്ടുകള്‍ മാത്രമേ ജന്‍ സൂരജ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുള്ളൂ.

Tags